Friday, September 30, 2011

എന്‍ഡോസള്‍ഫാന്‍ വീധി - നീതീയോ?


അങ്ങനെ അതങ്ങു തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കുന്നു. ഉത്പാദനം, ഉപയോഗം, വിപണനം ഒക്കെ... സ്വാഗതാര്‍ഹം തന്നെ...! ബൈലൈന്‍പോലെ ഒരു കൂട്ടിച്ചേര്‍ക്കലും... രാജ്യത്ത് സംഭരണത്തിലുള്ള ബാക്കി എന്‍ഡോസള്‍ഫാന്‍ കയറ്റി അയക്കാം.!



വളരെ വിചിത്രമല്ലേ അങ്ങനോരു വിധി? എന്താണ് ഇങ്ങനെ തീരുമാനിക്കുന്നതിനുപിന്നിലുള്ള താല്പര്യം എന്ന് മനസ്സിലാകുന്നില്ല. ജിവനും ജീവജാലങ്ങള്‍ക്കു ഹാനികരമെന്നതുകൊണ്ടല്ലേ ഇങ്ങനെ തീരുമാനിക്കേണ്ടിവന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധനമേര്‍പ്പെടു്ത്താത്ത രാജ്യങ്ങളിലെ പാവങ്ങള്‍ക്ക് ജീവനില്ലേ? ഇതെന്തു നീതീ...? നമ്മുടെ നാട്ടിലെ അമ്പല ചുവരെഴുത്തുപോലെ .. പടികെട്ടു കയറുന്നതിനടുത്തുള്ള ചുവരില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" അമ്പലത്തിനകത്തേകുള്ള കവാടത്തിനരുകിലത്തെ ചുവരില്‍ "അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല" !!! അപ്പോള്‍ ആദ്യം പറഞ്ഞ ചുവരെഴുത്തിലെ 'മനുഷ്യന്‍' ഹിന്ദു മാത്രമാണോ എന്ന് സംശയം തോന്നുപോലെ വിചിത്രം!

ആതോ ജ‍ഡ്ജിമാരിലാരെങ്കിലും മലയാളിയാണോ?? നമ്മുടെ അതേ മാലിന്യ നിര്‍മാര്‍ജ്ജന സംസ്കാരം! Clean my yard and dumb in the neighbours backyard!!



അധികം വന്ന് കെട്ടികിടക്കുന്ന അരി ഒരു സങ്കോചവുമില്ലാതെ കടലില്‍താഴ്ത്താം... പക്ഷെ വിഷം.... അത് കയറ്റീ അയച്ചുതന്നെയാകണം...!

No comments:

Post a Comment