Wednesday, June 8, 2011

ഹിരോഷിമയില്‍ നിന്ന് കാസര്‍കോട്ടേക്ക് ഇനി എത്ര ദൂരം?!


ഇന്ന് ആഗസ്റ്റ് - 6, ഹിരോഷിമാ ദിനം. മനുഷ്യന്‍റെ വിവേചനമില്ലാത്ത ധാര്‍ഷ്ട്ര്യത്തിന്‍റെ ഓര്‍മ്മ ദിനം. ബലിയാടുകളായ, പേരറിയാത്ത, കണ്ടിട്ടില്ലാത്ത, ഒരു പറ്റം മനുഷ്യരുടെ രക്തസാക്ഷിദിനവും. മനുഷ്യരാശിയെ ഞെട്ടിച്ച വിപത്തിന് ഇന്നേക്ക് 66 കൊല്ലം തികയുന്നു. ഏകദേ‍ശം രണ്ടു ലക്ഷത്തിലധികം പേരുടെ ജീവനാണ്, സ്വപ്നങ്ങളാണ്, നാഗസാക്കിയിലും ഹിരോഷിമയിലും കരിഞ്ഞ് വെണ്ണീറായത്. അധിനിവേശത്തിനും ഭരണകൂടതീവ്രവാദങ്ങള്‍ക്കും എന്നും ബലിയാടാകുന്നത് സാധാരണക്കാരാണ്. അവരുടെ ശവക്കല്ലറകള്‍ക്ക് മേലേ ചവിട്ടി നിന്നു മാത്രമേ ഏത് ഭരണാധികാരിക്കും തന്‍രെ വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞിട്ടുള്ളു. നമുക്കുമുന്നില്‍ ഉദാഹരണങ്ങള്‍ ഒരുപാടാണ്.



ഇന്ന് വികസനമെന്ന പേരില്‍ വിവേചനമില്ലാതെ അന്ധമായി നടപ്പിലാക്കുന്ന പുത്തന്‍ പദ്ധതികള്‍ ഇന്നും തുടരുന്ന, വളരുന്ന മനുഷ്യന്‍റ ക്രൂരവിനോദങ്ങള്‍ക്ക് സാക്ഷ്യം പറയും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇന്ന് ആയുധങ്ങള്‍ക്ക് സമാനമാണ്. 'ശാസ്ത്രം സാമൂഹ്യപുരോഗതിക്ക വേണ്ടി' എന്ന് തത്വത്തില്‍ അംഗീകരിക്കുന്പോഴും വികസിതരാഷ്ട്ങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കുമേലെ അവ ആയുധമാക്കുമെന്ന ഭയം പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അണ്വ-ജൈവായുധങ്ങളുടെ വികസനം ഇന്ന് അഷ്ടിക്ക് വക കണ്ടെത്താനാവാതെ ഉഴറുന്ന ഏതു രാജ്യത്തിന്‍റെ വാര്‍ഷിക പദ്ധതികളില്‍ മുടങ്ങാതെ ഇടംപിടിക്കുന്നു.



ശാസ്ത്രത്തിന്‍റെ തെററായ ഉപയോഗം തിരിച്ചറിയാന്‍, വേണ്ട എന്ന ഉറച്ച തീരുമാനം എടുക്കാന്‍ ജീവിക്കുന്ന പഠനങ്ങള്‍ നമുക്ക് പോരാതെ വരുന്നു. ചര്‍ച്ചകളും മാധ്യമ ആഘോഷങ്ങളുമല്ലാതെ മറ്റോരു പരിഹാരങ്ങള്‍ക്കും വകനല്കാതെ കാസര്‍കോട്ടെ പിഞ്ചു കുഞ്ഞുങ്ങളുടെയും ജീവിതങ്ങള്‍ നമുക്കു മുന്നില്‍ തൂങ്ങിയാടുന്നു.

അപ്പോഴും നിസ്സഹായതയും അതുപോലെ തന്നെ നിര്‍വ്വികാരതയും വിവസ്ത്രമാക്കുന്ന മനസ്സുമായി ഞാനും നിങ്ങളും...!!!