Saturday, December 10, 2011
ഈ മൗനം കുറ്റകരമാണ്....
ആണവനിലയങ്ങള്‍ വികസനത്തിന് അനിവാര്യമോ?
വികസനത്തിന്റെ പേരു പറഞ്ഞ് ജീവനും പരിസ്ഥിതിക്കും ഹാനികരമാണെന്ന് ഉറപ്പുണ്ടായിട്ടും കൂടംകൂളം ആണവപദ്ധതി നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ കൂടംകുളത്തെ പാവപ്പെട്ട ജനങ്ങള്‍ 1988 മുതല്‍ നടത്തുന്ന സന്ധിയില്ലാസമരം നിര്‍ണ്ണായക ഘട്ടത്തിലാണ്. ഇന്നും പുകഞ്ഞ് നില്‍ക്കുന്ന ഫുകുഷിമ ആണവദുരന്തത്തിനിരയായ, എണ്ണം തിട്ടപ്പെടുത്താത്ത പാവപ്പെട്ട മനുഷ്യരുടെ 'ആവര്‍ത്തിക്കരുതേ...' എന്ന നിഷ്കളങ്ക മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ആണവപദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ലോകരാഷ്ടങ്ങള്‍ ആണവനിലയങ്ങള്‍ക്ക് ശവകല്ലറ തീര്‍ത്തിട്ട് കാലങ്ങളായി. ലോകം മുഴുവന്‍ ആണവോര്‍ജ്ജം പ്രചരിപ്പിക്കുന്ന അമോരിക്കയും റഷ്യയും ദശാബ്ദ്ധങ്ങളായി തങ്ങളുടെ നാട്ടില്‍ അത് വേണ്ട എന്ന് തീരുമാനിച്ചുകഴിഞ്ഞു. ജര്‍മ്മനി തങ്ങളുടെ തെറ്റ് തിരുത്താന്‍ തീരുമാനിച്ചുകഴിഞ്ഞു. 2022 ആ കുന്നതോടെ തങ്ങളുടെ ആണവോര്‍ജ്ജനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള പരിശ്രമത്തിലാണവര്‍. ഇറ്റലിയില്‍ ആണവപദ്ധതികള്‍ക്കെതിരെ 90% ജനങ്ങളും വോട്ടു രേഖപ്പെടുത്തുന്നു. വികസ്വര രാജ്യങ്ങളാണ് ഇനി കമ്പോളമെന്ന് മനസ്സിലാക്കി കളത്തിലിറങ്ങിയ ആണവ കമ്പിനികള്‍ക്ക് ഒരു ജനതയെ, ഒരു നാടിനെ ഒന്നടങ്കം അടിയറവ് വയ്ക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടം.
നാടിന്റെ വികസനസാദ്ധ്യതയുടെ പേരിലാണ് അത് നടപ്പിലാക്കുന്നതെന്ന കള്ള പ്രചരണം വിശ്വസിക്കാന്‍ ഒരു ജനതയെ മൂഴുവന്‍ ബൂദ്ധിമാന്ദ്യം സംഭവിച്ചുവെന്ന് പ്രഖ്യാപിക്കേണ്ടിവരും. ചെലവ് കുറഞ്ഞ മാര്‍ഗ്ഗമെന്നത് വെറും കള്ളപ്രചരണമാണ്. ആണവനിലങ്ങളുടെ പ്രവര്‍ത്തനം മുതല്‍ ഡീകമ്മീഷനിങ്ങിനും ആണവമാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനും വരെ ആവശ്യമായ ചെലവുകള്‍ പരിശോധിച്ചാന്‍ ഈ അവകാശത്തിലെ പൊള്ളത്തരം മനസ്സിലാകുന്നതോയുള്ളു.
1986 ല്‍ ചെര്‍ണോബില്‍ ആണവദുരന്തം നടന്ന് 36 മണിക്കൂറിനുള്ളില്‍ 3.50,000 പേരെ കുടിയോഴിപ്പിച്ചു എന്ന് വീമ്പ് പറഞ്ഞ രാജ്യത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് രക്ഷത്തോളം പേരാണ് മരണത്തിനിരയായത്. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 20,000 സൈനികരില്‍ ഒരാള്‍പോലും ഇന്ന് ജീവിച്ചിരിപ്പില്ല. ഇപ്പോഴും അന്നാട്ടിലെ ജനങ്ങള്‍ കാന്‍സറും ജനിതകരോഗങ്ങളും കാരണം മരിച്ചു വീഴുന്നു. ഇതൊക്കെ ദുരന്തമുണ്ടായതിന്റെ ഫലമാണ്. എന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇനിയുമറിഞ്ഞുകുടാത്ത ആണവമാലിന്യങ്ങളുടെ കാര്യത്തില്‍ ഇതിന്റെ വക്താക്കള്‍ക്ക് ആശങ്കയില്ല. സുരക്ഷിതമായി പുട്ടിവെയ്ക്കാം എന്ന് അവകാശപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍ 3000 വര്‍ഷത്തെ സംരക്ഷണം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പല ആണവമാലിന്യത്തിന്റെ ഹാഫ് ലൈഫ് പോലും 10,000 വര്‍ഷമാണ് എന്നതാണ് സത്യം. എന്താണ് ഇത്കൊണ്ട് മനസ്സിലാക്കേണ്ടത്? 3000 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമുഖത്തെത്തുന്ന ജിവിതങ്ങളോട് ഒരു ബാദ്ധ്യതയും ശാസ്ത്ര കുതുകികള്‍ക്കില്ലേ? മനുഷ്യത്വത്തിന്റെ ബാലപാഠം ബാലവാടിയിലെങ്കിലും ഇക്കൂട്ടര്‍ പഠിച്ചിട്ടില്ലേ?
ജനങ്ങളുടെ സമ്മര്‍ദ്ദത്തിനുമുന്നില്‍ വഴങ്ങി പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. ജീവനുഹാനികരമെന്നുറപ്പുള്ള ആണവപദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു ഭരണകുടത്തെയും അനുവധിച്ചുക്കുട. ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി അംഗീകരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം കൂടി ഉറപ്പ് വരുത്തുന്നു. അങ്ങനെയെങ്കില്‍ ഇത് വ്യക്തമായ ഭരണഘടനാ ലംഘനമല്ലേ?
ഭൂമിയും മറ്റ് ചരാചരങ്ങളും വരും തലമുറകള്‍ക്കുകുടി അവകാശപ്പെട്ടതാണ്. അത് തകരാറിലാക്കാതെ കൈമാറേണ്ടത് ഇവിടെ ജനിച്ചുവീഴുന്ന എതൊരുവന്റെയും കടമയല്ലേ...
സന്ധ്യ
Friday, October 14, 2011
"പാടില്ല.... നിനക്കതിനു അവകാശമില്ല"
ഈ കുറിപ്പ് ഒരു ചര്‍ച്ചക്ക് വേണ്ടിമാത്രമല്ല പകരം ഈ നിമിഷം മുതല്‍ നാം അനുവര്‍ത്തിക്കേണ്ട വേറിട്ട ഒരു ചിന്തക്കുവേണ്ടിയാണ് ... അതുകൊണ്ടുണ്ടായെക്കാവുന്ന ഒരു സാമൂഹ്യ മാറ്റത്തിന് വേണ്ടിയാണു.
ഈ വിഷയവതരണത്തിന് കണക്കുകളോ റിപ്പോര്‍ട്ട്കളോ കേരള സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കേണ്ട കാര്യമില്ല. കാരണം പീഡനങ്ങളുടെ വാര്‍ത്തകളില്ലാത്ത പത്രം ഇന്ന് നമുക്ക് അന്യമാണ്. ചര്‍ച്ചകളുടെയും ചാനല്‍ആഘോഷ പരിപടികളിലെയും അവസാനം എത്തിച്ചേരുന്ന പോംവഴികളില്‍ ചിലത് പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രതയും കഴിവും പ്രതികരണ ശേഷിയും ഉള്ളവരായിരിക്കണം എന്നതാണ്. അത്തരം പോംവഴികള്‍ ഒരു മനുഷ്യനെന്ന രീതിയില്‍ സ്ത്രീ ഹൃദയത്തില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസ്സിക സങ്കര്‍ഷങ്ങള്‍ വളരെ വലുതാണ്. കാരണം തന്റെ ശരീരത്തെകുറിച്ച് ബോധവതിയകാതെ ഒരു സ്ത്രീക്കും ഇന്ന് ഒരാള്‍ കൂട്ടത്തിലും നില്ക്കാന്‍ സാധ്യമല്ല എന്നെതുകൊണ്ട് തന്നെ. കൂടാതെ പൊത്തില്‍ മരിച്ച 4 വയസ്സുകാരിയില്‍ നിന്നും 65 വയസ്സായ അമ്മയില്‍ നിന്നും എന്ത് പ്രധിരോധമാണ് സമൂഹം പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ക്കും സ്ത്രീ പ്രതിരോധങ്ങളും ഈ പ്രവണതകര്‍ക്ക് അറുതി വരുത്താന്‍ കഴിയാതെ പോകുന്നു. ഉറക്കെ ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പെണ്ണിനോടും, രാത്രി സഞ്ചരിക്കുന്ന ഉദ്ദ്യോഗസ്ഥയോടും സമൂഹത്തിന് ഒരു പോം വഴിയേ ഉപദേശിക്കാനാവുന്നുള്ളു, "പാടില്ലായിരുന്നു നീ അത് ഒഴിവാക്കേണ്ടതായിരുന്നു കാരണം നീ ഒരു പെണ്ണല്ലേ?"
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വര്‍ദ്ധിച്ച തോതിന് പെണ്ണും അണും ഒരുപോലെ പ്രതികൂട് പങ്കിടുന്നു. വിദ്യാലയങ്ങളില്‍ ഒരളവുവരെ ലിംഗസമത്വം പഠിച്ച് അനുവര്‍ത്തിക്കുന്ന കുട്ടിക്ക് കുടുബമെന്ന സര്‍വ്വകാലശാല പുരുഷകേന്ദ്രീകൃത-ആധിപത്യ ജീവിത പാഠങ്ങളാണ് നല്കുന്നത്. ഉറക്കെ ചിരിച്ച ചേച്ചിയെ ശാസിക്കുന്ന ഏഴുവയസ്സുകാരനും, ഉപ്പില്ലാത്തതിന് ശകാരിക്കുന്ന മകനെയും "അവന്‍ വാല്യക്കാരനായി' എന്ന ബിരുദം നല്കി ആദരിക്കുന്ന, അഭിമാനിക്കുന്ന അമ്മയും അച്ചനും രണ്ടുതരം ഇരകളെ ഊട്ടിവളര്‍ത്തുകയാണ് . അമ്മയും ചേച്ചിയേയും പോലെ സമൂഹത്തിലെ ഏതു സ്ത്രീയും തനിക്ക് ഭരിക്കാവുന്ന തന്‍റെ ചോല്‍പ്പടിക്ക് നിര്‍ത്താവുന്ന, ഉപയോഗിക്കാവുന്ന വസ്തുവാണ് എന്ന അദൃശ്യപാഠഭാഗം അവന്‍ പലവുരു ഉരുവിട്ട് ഹൃദിസ്ഥമാക്കുന്നു. ഇത് മൗനമായി അനുവദിക്കുന്ന, അംഗീകരിക്കുന്ന എതൊരു ആണും പെണ്ണും രണ്ടു തരം ഇരകളെയാണ് വാര്‍ത്തെടുക്കുന്നത്. പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയെയും തെറ്റുചെയ്തുപോയതിന് പിടിക്കപ്പെട്ടതിന് , സമൂഹം കല്ലെറിയാന്‍ വിധിക്കപ്പെട്ട ആണ്‍കുട്ടിയെയും.
ഈ അവസ്ഥക്ക് ഒരു പരിഹാരമേയുള്ളു. പെണ്‍കുട്ടിയെങ്ങനെ വളരണം എന്ന ചര്‍ച്ച നമുക്ക് മാറ്റി വയ്ക്കാം. പകരം ആണ്‍കുട്ടി എങ്ങനെയാവണം എന്ന് ചര്‍ച്ചചെയ്യാം. ഇന്നലെവരെ ഒളിഞ്ഞും തെളിഞ്ഞും അവള്‍ക്കു നേരെ ചുവന്നാക്ഷരങ്ങളില്‍ എഴുതി കാട്ടിയ "പാടില്ല നിനക്കതിനു അവകാശമില്ല" എന്ന പ്ലക്കാര്‍ഡ് അവന്‍റെ ലിംഗാസമത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയര്‍ത്തിപിടിക്കാം. വിളറി വിയത്തു മരിച്ച ചിന്തകളുമായി നിങ്ങളുടെ മുന്നില്‍ നില്ക്കുന്ന പെണ്‍കുട്ടിയും കൈവിലങ്ങുമായി നിര്‍വ്വികാരതയോടെ കോടതി വരാന്തയില്‍ നില്ക്കുന്ന ചെക്കനും കൈചൂണ്ടിപറയുന്നത് "നിങ്ങളാണ് കൂറ്റവാളി" എന്നാണ്.
അതോഴിവാക്കാന്‍.... ഒരു ശ്രമം ഇങ്ങനെയുമാവാം....

Friday, September 30, 2011
എന്‍ഡോസള്‍ഫാന്‍ വീധി - നീതീയോ?
അങ്ങനെ അതങ്ങു തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കുന്നു. ഉത്പാദനം, ഉപയോഗം, വിപണനം ഒക്കെ... സ്വാഗതാര്‍ഹം തന്നെ...! ബൈലൈന്‍പോലെ ഒരു കൂട്ടിച്ചേര്‍ക്കലും... രാജ്യത്ത് സംഭരണത്തിലുള്ള ബാക്കി എന്‍ഡോസള്‍ഫാന്‍ കയറ്റി അയക്കാം.!
വളരെ വിചിത്രമല്ലേ അങ്ങനോരു വിധി? എന്താണ് ഇങ്ങനെ തീരുമാനിക്കുന്നതിനുപിന്നിലുള്ള താല്പര്യം എന്ന് മനസ്സിലാകുന്നില്ല. ജിവനും ജീവജാലങ്ങള്‍ക്കു ഹാനികരമെന്നതുകൊണ്ടല്ലേ ഇങ്ങനെ തീരുമാനിക്കേണ്ടിവന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധനമേര്‍പ്പെടു്ത്താത്ത രാജ്യങ്ങളിലെ പാവങ്ങള്‍ക്ക് ജീവനില്ലേ? ഇതെന്തു നീതീ...? നമ്മുടെ നാട്ടിലെ അമ്പല ചുവരെഴുത്തുപോലെ .. പടികെട്ടു കയറുന്നതിനടുത്തുള്ള ചുവരില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" അമ്പലത്തിനകത്തേകുള്ള കവാടത്തിനരുകിലത്തെ ചുവരില്‍ "അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല" !!! അപ്പോള്‍ ആദ്യം പറഞ്ഞ ചുവരെഴുത്തിലെ 'മനുഷ്യന്‍' ഹിന്ദു മാത്രമാണോ എന്ന് സംശയം തോന്നുപോലെ വിചിത്രം!
ആതോ ജഡ്ജിമാരിലാരെങ്കിലും മലയാളിയാണോ?? നമ്മുടെ അതേ മാലിന്യ നിര്‍മാര്‍ജ്ജന സംസ്കാരം! Clean my yard and dumb in the neighbours backyard!!
അധികം വന്ന് കെട്ടികിടക്കുന്ന അരി ഒരു സങ്കോചവുമില്ലാതെ കടലില്‍താഴ്ത്താം... പക്ഷെ വിഷം.... അത് കയറ്റീ അയച്ചുതന്നെയാകണം...!
Saturday, August 6, 2011
ഹിരോഷിമയില്‍ നിന്ന് കാസര്‍കോട്ടേക്ക് ഇനി എത്ര ദൂരം?!
ഇന്ന് ആഗസ്റ്റ് - 6, ഹിരോഷിമാ ദിനം. മനുഷ്യന്‍റെ വിവേചനമില്ലാത്ത ധാര്‍ഷ്ട്ര്യത്തിന്‍റെ ഓര്‍മ്മ ദിനം. ബലിയാടുകളായ, പേരറിയാത്ത, കണ്ടിട്ടില്ലാത്ത, ഒരു പറ്റം മനുഷ്യരുടെ രക്തസാക്ഷിദിനവും. മനുഷ്യരാശിയെ ഞെട്ടിച്ച വിപത്തിന് ഇന്നേക്ക് 66 കൊല്ലം തികയുന്നു. ഏകദേശം രണ്ടു ലക്ഷത്തിലധികം പേരുടെ ജീവനാണ്, സ്വപ്നങ്ങളാണ്, നാഗസാക്കിയിലും ഹിരോഷിമയിലും കരിഞ്ഞ് വെണ്ണീറായത്. അധിനിവേശത്തിനും ഭരണകൂടതീവ്രവാദങ്ങള്‍ക്കും എന്നും ബലിയാടാകുന്നത് സാധാരണക്കാരാണ്. അവരുടെ ശവക്കല്ലറകള്‍ക്ക് മേലേ ചവിട്ടി നിന്നു മാത്രമേ ഏത് ഭരണാധികാരിക്കും തന്‍രെ വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞിട്ടുള്ളു. നമുക്കുമുന്നില്‍ ഉദാഹരണങ്ങള്‍ ഒരുപാടാണ്.
ഇന്ന് വികസനമെന്ന പേരില്‍ വിവേചനമില്ലാതെ അന്ധമായി നടപ്പിലാക്കുന്ന പുത്തന്‍ പദ്ധതികള്‍ ഇന്നും തുടരുന്ന, വളരുന്ന മനുഷ്യന്‍റ ക്രൂരവിനോദങ്ങള്‍ക്ക് സാക്ഷ്യം പറയും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇന്ന് ആയുധങ്ങള്‍ക്ക് സമാനമാണ്. 'ശാസ്ത്രം സാമൂഹ്യപുരോഗതിക്ക വേണ്ടി' എന്ന് തത്വത്തില്‍ അംഗീകരിക്കുന്പോഴും വികസിതരാഷ്ട്ങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കുമേലെ അവ ആയുധമാക്കുമെന്ന ഭയം പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അണ്വ-ജൈവായുധങ്ങളുടെ വികസനം ഇന്ന് അഷ്ടിക്ക് വക കണ്ടെത്താനാവാതെ ഉഴറുന്ന ഏതു രാജ്യത്തിന്‍റെ വാര്‍ഷിക പദ്ധതികളില്‍ മുടങ്ങാതെ ഇടംപിടിക്കുന്നു.
ശാസ്ത്രത്തിന്‍റെ തെററായ ഉപയോഗം തിരിച്ചറിയാന്‍, വേണ്ട എന്ന ഉറച്ച തീരുമാനം എടുക്കാന്‍ ജീവിക്കുന്ന പഠനങ്ങള്‍ നമുക്ക് പോരാതെ വരുന്നു. ചര്‍ച്ചകളും മാധ്യമ ആഘോഷങ്ങളുമല്ലാതെ മറ്റോരു പരിഹാരങ്ങള്‍ക്കും വകനല്കാതെ കാസര്‍കോട്ടെ പിഞ്ചു കുഞ്ഞുങ്ങളുടെയും ജീവിതങ്ങള്‍ നമുക്കു മുന്നില്‍ തൂങ്ങിയാടുന്നു.
അപ്പോഴും നിസ്സഹായതയും അതുപോലെ തന്നെ നിര്‍വ്വികാരതയും വിവസ്ത്രമാക്കുന്ന മനസ്സുമായി ഞാനും നിങ്ങളും...!!!
Monday, July 18, 2011
Crash landing plights in Murdoch’s Media Empire
The Rise and fall of Rupert Murdoch and his News Corporation
July 17th 2011 will be written bold in the world history of media as the fall of the media emperor, Rupert Murdoch, and the News International Corporation. He was trounced by the allegations in his empire followed by the phone hacking scandal in Britain. His newspaper ‘News of the World’ turned out to be a murky area of the empire against his hope that he could always hide the corruption, lies and the law breaking as part of the news ‘creation’.
Keith Rupert Murdoch inherited ‘News limited’ from his father in 1953. Firstly, he proved his business ability by acquiring the troubled news papers in Australia and New Zealand during 50’s and 60’s. In 1969, he expanded his empire to Britain by taking over then unsuccessful newspapers, News of the World and The Sun which he built later into Britain’s best selling dailies. By buying The Times, he expanded his market to US and procured US citizenship. By 2000, Murdoch’s News Corporation owned over 800 companies in more than 50 countries.
Developing a standardized pattern for his newspapers, adopting newer electronic publishing technologies with increased coverage to sports and scandals, highlighted with catchy headlines, Rupert anchored the flag of power in media. The yearly income of the News Corporation comprising of about 130 daily newspapers, 25 periodicals, and the TV channels ranging from the Fox News in America, Star TV and National Geographic to Kerala’s Asianet channel comes to about $ 3000Crore.
The modern trends in mass media and the explosion of news updates and highlights in the audio visual channels 24/7 had created an unseen fight for existence for the press media. It became unavoidable that to stand upright with these TV channels, the newspapers had to publish something sensational and authenticated. Murdoch’s Corporation had given acquiescence for the filthy custom of phone tapping and bribing for making their each daily issue a sensational. Even they appointed private detectives in media. By the time, the newspapers in the western countries have copied the custom of bribing and phone taping illegally for the benefit of the business. The situation collapsed when ‘The Guardian’ the press opponent of Rupert Murdoch’s ‘News of the World’ in Britain hoot the details of phone taping of a 13 year old girl who has been murdered in 2002. It was yet another business high-jack made “the Guardian” to open up the flaw rather than conserving human rights or press laws. Rival Newspapers, Metropolitan police investigations and politicians from all parties continued to throw accusations of phone hacking, bribing and other illegal investigative methods of journalism towards News Corporation. The protests of the people of Britain made the British consulate to take action against the Scandal. In the Parliament, Rupert Murdoch washed his hands brilliantly blaming the reporters involved in the scandal. He argued that his empire has over 5000 employees and hence can’t take the responsibility of illegal deed of one among them. The Imperialistic British government could not advocate silence for long due to the people protest and following agitations.
The confusions and the deteriorating news on the News Corporation reviewed loss in stock exchange market for the Murdoch’s company shares. Thus Murdoch decided to put an end to the controversial newspaper, News of the World, avoid further crash land to his business from an unknown height. Thus on July 17th the last edition of News of the World came out with the head line ‘We are Sorry’. The tower built with the scandalous blocks crashed down to Murdoch’s feet by the hit of another scandal.
Like any other institutions of the society Media too is in an evolution. The modern trends in media influences the society to a great extends. These new trends good and bad coins the phrase "The medium is the message" by Marshall McLuhan. There are various loopholes where media can reconstruct or destruct the society. Even though there is no press media giant as Rupert Murdoch in India, Indian media has visible signs of 'Rupert’s syndrome' of news sensation which shall be discussed thoroughly to be vigilant.

Wednesday, June 8, 2011
ഹിരോഷിമയില്‍ നിന്ന് കാസര്‍കോട്ടേക്ക് ഇനി എത്ര ദൂരം?!
ഇന്ന് ആഗസ്റ്റ് - 6, ഹിരോഷിമാ ദിനം. മനുഷ്യന്‍റെ വിവേചനമില്ലാത്ത ധാര്‍ഷ്ട്ര്യത്തിന്‍റെ ഓര്‍മ്മ ദിനം. ബലിയാടുകളായ, പേരറിയാത്ത, കണ്ടിട്ടില്ലാത്ത, ഒരു പറ്റം മനുഷ്യരുടെ രക്തസാക്ഷിദിനവും. മനുഷ്യരാശിയെ ഞെട്ടിച്ച വിപത്തിന് ഇന്നേക്ക് 66 കൊല്ലം തികയുന്നു. ഏകദേശം രണ്ടു ലക്ഷത്തിലധികം പേരുടെ ജീവനാണ്, സ്വപ്നങ്ങളാണ്, നാഗസാക്കിയിലും ഹിരോഷിമയിലും കരിഞ്ഞ് വെണ്ണീറായത്. അധിനിവേശത്തിനും ഭരണകൂടതീവ്രവാദങ്ങള്‍ക്കും എന്നും ബലിയാടാകുന്നത് സാധാരണക്കാരാണ്. അവരുടെ ശവക്കല്ലറകള്‍ക്ക് മേലേ ചവിട്ടി നിന്നു മാത്രമേ ഏത് ഭരണാധികാരിക്കും തന്‍രെ വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞിട്ടുള്ളു. നമുക്കുമുന്നില്‍ ഉദാഹരണങ്ങള്‍ ഒരുപാടാണ്.
ഇന്ന് വികസനമെന്ന പേരില്‍ വിവേചനമില്ലാതെ അന്ധമായി നടപ്പിലാക്കുന്ന പുത്തന്‍ പദ്ധതികള്‍ ഇന്നും തുടരുന്ന, വളരുന്ന മനുഷ്യന്‍റ ക്രൂരവിനോദങ്ങള്‍ക്ക് സാക്ഷ്യം പറയും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇന്ന് ആയുധങ്ങള്‍ക്ക് സമാനമാണ്. 'ശാസ്ത്രം സാമൂഹ്യപുരോഗതിക്ക വേണ്ടി' എന്ന് തത്വത്തില്‍ അംഗീകരിക്കുന്പോഴും വികസിതരാഷ്ട്ങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കുമേലെ അവ ആയുധമാക്കുമെന്ന ഭയം പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അണ്വ-ജൈവായുധങ്ങളുടെ വികസനം ഇന്ന് അഷ്ടിക്ക് വക കണ്ടെത്താനാവാതെ ഉഴറുന്ന ഏതു രാജ്യത്തിന്‍റെ വാര്‍ഷിക പദ്ധതികളില്‍ മുടങ്ങാതെ ഇടംപിടിക്കുന്നു.
ശാസ്ത്രത്തിന്‍റെ തെററായ ഉപയോഗം തിരിച്ചറിയാന്‍, വേണ്ട എന്ന ഉറച്ച തീരുമാനം എടുക്കാന്‍ ജീവിക്കുന്ന പഠനങ്ങള്‍ നമുക്ക് പോരാതെ വരുന്നു. ചര്‍ച്ചകളും മാധ്യമ ആഘോഷങ്ങളുമല്ലാതെ മറ്റോരു പരിഹാരങ്ങള്‍ക്കും വകനല്കാതെ കാസര്‍കോട്ടെ പിഞ്ചു കുഞ്ഞുങ്ങളുടെയും ജീവിതങ്ങള്‍ നമുക്കു മുന്നില്‍ തൂങ്ങിയാടുന്നു.
അപ്പോഴും നിസ്സഹായതയും അതുപോലെ തന്നെ നിര്‍വ്വികാരതയും വിവസ്ത്രമാക്കുന്ന മനസ്സുമായി ഞാനും നിങ്ങളും...!!!
Subscribe to:
Posts (Atom)